ThiruvananthapuramLatest NewsKeralaNattuvarthaNews

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍: സ്വീകരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വിപി ജോയി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിട്ടുള്ളത്.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

എഐവൈഎഫ് നേതാവ് അറസ്റ്റിൽ, സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവരത്തി എസ്‌ഐ: സമര പോരാളികൾക്ക് അഭിവാദ്യങ്ങളുമായി ഐഷ

രാഷ്ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. 26ന് രാവിലെ 11.30ന്, ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ നമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന്, വൈകിട്ട് 5.20ന് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂനെയിലേക്കു തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button