
പോത്തന്‍കോട്: ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. അണ്ടൂര്‍ക്കോണം തെറ്റിച്ചിറ തടത്തരികത്ത് വീട്ടില്‍ ഷേര്‍ളി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് വിജയകുമാറിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാട്ടായിക്കോണം റോഡില്‍ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അമിത വേഗതയിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച വിജയകുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : 3 ലക്ഷം വരെ വായ്പ: കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയ്ക്ക് നിങ്ങൾ അർഹരാണോ? അറിയാം ചെയ്യേണ്ട കാര്യങ്ങൾ
അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂലിപ്പണിക്കാരനാണ് വിജയകുമാര്‍. ഷേര്‍ളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments