KeralaLatest NewsNews

മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാന്‍,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍

റാലിയില്‍ ചെറിയ കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ചത് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ്, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ ആര്‍എസ്എസുകാരെ കയറൂരി വിട്ടിരിക്കുകയാണ്

 

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയ്‌ക്കെതിരെ സംസ്ഥാന പ്രസിഡന്റ് സി. പി മുഹമ്മദ് ബഷീര്‍. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.

Read Also: 3 ലക്ഷം വരെ വായ്പ: കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയ്ക്ക് നിങ്ങൾ അർഹരാണോ? അറിയാം ചെയ്യേണ്ട കാര്യങ്ങൾ

”റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ സമ്മേളനം സംഘടിപ്പിച്ചതിനാണ് നവാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ നിലപാട് ഏകപക്ഷീയമാണ്. മതവിഭാഗങ്ങള്‍ക്കെതിരെ, മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് ആര്‍എസ്എസ്  ഉണ്ടാക്കിയ പ്രചാരണത്തില്‍ തലവെച്ച് കൊടുക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. പൊലീസില്‍ ആര്‍എസ്എസ് വല്‍ക്കരണം ശക്തിപ്പെട്ട് വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്’, സി.പി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

‘സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന റാലിയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം മുഴുവനും ആര്‍എസ്എസ് ഭീകരതയ്ക്ക് എതിരായിരുന്നു. മുസ്ലീങ്ങള്‍ക്ക് എതിരെ, കൊലവിളി നടത്തിയവരും വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയവരും യഥേഷ്ടം സൈ്വര്യവിഹാരം നടത്തുകയും, അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അതേ പൊലീസ് തന്നെയാണ്, ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ വ്യാപകമായ അറസ്റ്റിന് മുതിര്‍ന്നിരിക്കുന്നത്’ , .

കെ.പി ശശികല, ടി.ജി മോഹന്‍ദാസ്, പി.സി ജോര്‍ജ്, കെ.ആര്‍ ഇന്ദിര, എന്‍. ഗോപാലകൃഷ്ണന്‍, ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ നിരവധി പേരാണ് മുസ്ലീങ്ങള്‍ക്ക് എതിരെ, വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയത്. ഇതില്‍, ഒന്നില്‍ പോലും കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആഭ്യന്തര വകുപ്പ് ഈ വിദ്വേഷ പ്രചാരകരെ കയറൂരി വിട്ടിരിക്കുകയാണ്’, മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.

‘തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തില്‍ ഇതേ മുസ്ലീം വിരുദ്ധതയാണ് ഉണ്ടായിട്ടുള്ളത്. അതില്‍ പ്രസംഗിച്ച ജോര്‍ജിനെതിരെ, കേസെടുക്കല്‍ നാടകം നടത്തിയതല്ലാതെ, അതിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പോലും ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല’, അദ്ദേഹം ആരോപിച്ചു.

‘പൊലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ കാരണമാകും. നിയമവാഴ്ചയുടെ പരസ്യമായ വിവേചനം നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുകയാണ് ചെയ്യുക. അത്തരമൊരു അപകടകരമായ നിലയിലേയ്ക്ക് നാടിനെ എത്തിക്കാതിരിക്കാനും, പൊലീസിനെ നേര്‍വഴിക്ക് നടത്താനും ആഭ്യന്തര വകുപ്പ് ജാഗ്രത പുലര്‍ത്തണം. ഇനിയും ന്യൂനപക്ഷ സമുദായത്തിനെതിരെ, വേട്ട തുടരാനാണ് നീക്കമെങ്കില്‍ അതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു’, സി.പി മുഹമ്മദ് ബഷീര്‍ നിലപാട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button