ടോക്കിയോ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനുകൾ വിതരണം ചെയ്തത് 100 രാജ്യങ്ങൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിൽ, ഇന്ത്യൻ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള രാഷ്ട്രങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്ന ‘വാക്സിൻ മൈത്രി’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗൗതമ ബുദ്ധനിൽ നിന്നടക്കം അനുഗ്രഹം ലഭിക്കാൻ തക്ക ഭാഗ്യം ചെയ്ത ഭാരതം, നിരന്തരമായി മനുഷ്യരാശിയെ സേവിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വെല്ലുവിളികൾ എത്ര വലുതായാലും ശരി, ഭാരതം അതിനൊരു പോംവഴി കണ്ടെത്തുമെന്നും, കഴിഞ്ഞ 100 വർഷത്തിൽ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയിൽ പോലും ലോകജനതയെ ഭാരതം സഹായിച്ചിട്ടുണ്ടെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ജപ്പാനും ഇന്ത്യയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറയാനും, ഇന്ത്യയുടെ വികസന ചരിത്രത്തിൽ ജപ്പാൻ വഹിച്ച പങ്ക് നിർണായകമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
Post Your Comments