
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ ബാഷ എന്നു വിളിക്കുന്ന സിദ്ദീഖിനെയാണ് (53) പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read Also: അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ചത് സമ്മതത്തോടെ: വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി
മെയ് 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന കുട്ടി മത വിദ്വേഷ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ തൊട്ടുപിന്നാലെ വൈറലാകുകയും ചെയ്തു. സംഭവം വന്‍ വിവാദമായതോടെ, വിമര്‍ശനമുയരുകയും ദേശീയ ബാലവകാശ കമ്മീഷനും ഹൈക്കോടതിയും ഇടപെടുകയും ചെയ്തു. ഇതോടെയാണ്, ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. ഇതിനിടെ, കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് തൃപ്പൂണിത്തുറ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
Post Your Comments