കൃഷി ഭവനിൽ വരുന്ന കർഷകർ സ്ഥിരമായി പറഞ്ഞ് കേൾക്കുന്ന ചില പരാതികളാണ് ‘കൃഷി വകുപ്പ് പദ്ധതികളൊന്നും ഞങ്ങൾ അറിയുന്നില്ല, ആനൂകൂല്യങ്ങളൊക്കെ ഒരു വിഭാഗം ആൾക്കാർക്ക് മാത്രം ലഭിക്കുന്നു’, ‘ഈ രണ്ടോ മൂന്നോ തൈ വാങ്ങാൻ ഞങ്ങൾ എന്തിന് അപേക്ഷ നൽകണം’ എന്നൊക്കെ. കൃഷി ഭവനിൽ നിന്നും നമുക്ക് ഒരുപാട് സേവനങ്ങൾ ലഭിക്കുന്നുണ്ട്. പലർക്കും അവയെ കുറിച്ച് വേണ്ടവിധം അറിയില്ല.
എന്നാൽ, ഈ ഡിജിറ്റൽ യുഗത്തിൽ കാര്യങ്ങളൊക്കെ മാറി മറിയുകയാണ്. മിക്ക സർക്കാർ ഓഫീസുകളിലും സേവനങ്ങൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈനാവുകയാണ്. കൃഷി ഭവൻ സേവനങ്ങളും അധികം വൈകാതെ തന്നെ ഓൺലൈനാകുന്ന സാഹചര്യം ഉണ്ടാവും. എന്നാൽ, കൃഷി ഭവനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Read Also:- ഏതൊരു ക്യാപ്റ്റനും അവനെപ്പോലെയുള്ള ഒരു താരം ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കും: സുരേഷ് റെയ്ന
• കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ
• പമ്പ് സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത്
• കൊപ്ര സംഭരണ സര്‍ട്ടിഫിക്കറ്റ്
• മണ്ണ് പരിശോധന
• പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം
• വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി
• കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി
• പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
• കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ നല്‍കുന്ന സേവനങ്ങള്‍
• രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും,
• അത്യുല്പാദനശേഷിയുള്ള വിത്തുകളുടെ വിതരണം
• നെല്‍കൃഷിക്കുള്ള ഉല്പാദന ബോണസ്സ്
• കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശ
• കാര്‍ഷിക പരിശീലന പരിപാടികള്‍
• സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം
• സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍
• കര്‍ഷക രക്ഷ ഇൻഷുറൻസ്
Post Your Comments