കോഴിക്കോട്: ലക്ഷദ്വീപിൽ യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതിൽ പ്രതികരിച്ച് എം.എസ്.എഫ് മുൻ ദേശിയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നും കൂടുതൽ കപ്പലുകൾ സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ഈ മൺസൂണിൽ ദ്വീപ് ജനത വലിയ ദുരിതം പേറുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നുണ്ട്. യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ വലഞ്ഞ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി. 400 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിൽ രണ്ട് ഇരട്ടിയിലധികം ആളുകളാണ് കയറിയത്. അതല്ലാതെ അവർക്ക് മാർഗമില്ല.
കൂടുതൽ ആളുകൾ കയറിയെന്ന് കരുതി കപ്പൽ മുങ്ങിയെന്ന് വരില്ല, പക്ഷേ വല്ലാതെ അത്യാഹിതവും സംഭവിച്ചാൽ ആകെയുള്ളത് 400 പേർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ മാത്രമാണ്. വലിയൊരു ട്രാജഡിയാകും അത് വഴിയുണ്ടാവുക. മണ്‍സൂണ്‍ ആരംഭിച്ചതോടെ ഹൈസ്പീഡ് ക്രാഫ്റ്റുകൾ ഇനി പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. കൂടുതൽ കപ്പലുകൾ സഞ്ചാര യോഗ്യമാക്കിയിലെങ്കിൽ ഈ മണ്‍സൂണിൽ ദ്വീപ് ജനത വലിയ ദുരിതം പേറും.
Post Your Comments