Latest NewsUAENewsInternationalGulf

കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചു: യുവതിയും വളർത്തു നായയും മരിച്ച നിലയിൽ

ദുബായ്: കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ച് യുവതിയും വളർത്തു നായയും മരിച്ചു. ദുബായിലെ വില്ലയിലാണ് യുവതിയെയും വളർത്തു നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഷ്യക്കാരൻ വാടകയ്ക്ക് എടുത്ത് നിരവധി കുടുംബങ്ങൾക്ക് ഭാഗിച്ച് നൽകിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും സുഹൃത്തും താമസിച്ചിരുന്നത്. ഒന്നിലധികം കുടുംബങ്ങൾ വില്ലയിൽ താമസിക്കുന്നതിനാൽ അധികൃതർ വീടിന്റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിന് ശേഷം വാടകക്കാർ ജനറേറ്റർ ഉപയോഗിക്കുകയായിരുന്നു.

Read Also: ഭരണം ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മമത

മരണം സംഭവിച്ചതിന് തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതായാണ് സംശയമെന്നാണ് കൂടെയുണ്ടായിരുന്ന ഫിലിപ്പീൻസ് സ്വദേശി ആദ്യം പോലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇലക്ട്രിക് ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മൂടിവെച്ച ജനറേറ്റർ പോലീസ് ഓണാക്കിയതോടെ മിനിറ്റുകൾക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞിരുന്നു.

പ്രധാന വാടകക്കാരൻ ജനറേറ്റർ ഉപയോഗിച്ചിരുന്നു. ഇതിൽ നിന്ന് കാർബൺ മോണോക്‌സൈഡ് മരണപ്പെട്ട യുവതിയുടെ മുറിയിൽ വ്യാപിക്കുകയും ഇത് ശ്വസിച്ച് യുവതിയും വളർത്തുനായയും മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കാർബൺ മോണോക്‌സൈഡ് വിഷവാതകമാണ്. ഇതിന് നിറമോ മണമോ ഇല്ല. ദീർഘനേരം ഇത് ശ്വസിക്കുന്നത് മരണത്തിന് കാരണമാകും.

Read Also: വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് ആഡംബര ജീവിതം: സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button