ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. മതപരിവര്‍ത്തന നിയമം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്, പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും ധാമി കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് കേന്ദ്രീകൃത മാഗസിനുകളുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായി, പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമവിദഗ്ധരുള്‍പ്പെടെയുള്ള സംഘം കമ്മിറ്റിയിലുണ്ടാകും. സമിതി സമര്‍പ്പിക്കുന്ന കരട് രേഖ സര്‍ക്കാര്‍ നടപ്പിലാക്കും. ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ഇത് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ പുഷ്കര്‍ സിംഗ് ധാമി വ്യക്തമാക്കി.
Post Your Comments