Latest NewsNewsIndia

വികസനം ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് 250 കോടി രൂപയാണ് ഉത്തരാഖണ്ഡിനായി പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഉത്തരാഖണ്ഡിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്കും, സഹകരണത്തിനും ധാമി നന്ദി രേഖപ്പെടുത്തി. നിലവിൽ, ഡെറാഡൂൺ മെട്രോ നിയോ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി അനുമതി നൽകിയിട്ടുണ്ട്.

സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് 250 കോടി രൂപയാണ് ഉത്തരാഖണ്ഡിനായി പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്. കൂടാതെ, ഡെറാഡൂണിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സോങ് ഡാമിന് ആവശ്യമായ ഫണ്ടും ഉടൻ തന്നെ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിലവിൽ, ഋഷികേശ് മുതൽ കർണപ്രയാഗ്, ജോഷിമഠ് വരെയുള്ള ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മാനസ്ഖണ്ഡിൽ സ്ഥിതി ചെയ്യുന്ന 16 ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കുന്നുണ്ടെന്ന് ധാമി വ്യക്തമാക്കി. അടുത്ത ഘട്ടത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ തനക്പൂർ മുതൽ പിത്തോരാഗഡ് വരെയുള്ള രണ്ടുവരിപ്പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണ്. ചാർധാം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടുവരിപ്പാത നിർമ്മിക്കുക.

Also Read: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു, കടലിലേക്ക് കുതിച്ച് യാനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button