
കണ്ണൂർ: പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിക്കേസിലെ റിമാൻഡ് പ്രതി ബസിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ സജീവൻ, സി.പി.ഒമാരായ അരുൺ, ജസീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നിരവധി ലഹരിക്കടത്ത് കേസുകളിലെ പ്രതിയായ അമീർ അലിയെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ രാവിലെ എത്തിച്ചിരുന്നു. ഇതിനിടെയാണ് പ്രതി ബസിൽ നിന്നും ഇറങ്ങി ഓടിയത്. ബി.സി. റോഡ് ജംഗ്ഷനിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം അടിപിടി കേസിലാണ് കാസർകോട് വിദ്യാനഗർ സ്വദേശിയായ അമീർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. അമീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
Post Your Comments