കാസര്‍ഗോഡ്: കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഇരുണ്ടപാതയാണെന്ന് വിമര്‍ശിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. സംസ്ഥാന സര്‍ക്കാറിന് പദ്ധതിയെക്കുറിച്ച് വലിയ ധാരണയില്ലെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്നവര്‍ നന്ദിഗ്രാമില്‍നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന സില്‍വര്‍ ലൈന്‍ പദ്ധതി തിരുവനന്തപുരത്ത് എത്തില്ലെന്നും അതിന് മുമ്പ് തന്നെ ജനങ്ങളത് തടയുമെന്നും അവര്‍ പറഞ്ഞു. പ്രകൃതിയേയും ജീവജാലങ്ങളേയും പരിഗണിക്കാതെ, പണവും അധികാരവും ഉപയോഗിച്ച് എന്തും ചെയ്യാമെന്നത് അത്ര ശരിയായ കാര്യമല്ല. ഇക്കാര്യം ഇടതുസര്‍ക്കാര്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമഘട്ടത്തെയും സാമ്പത്തിക രംഗത്തെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ പദ്ധതി’, അവര്‍ പറഞ്ഞു.
Post Your Comments