തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമില്ലാത്തതിനാല്‍, സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ ഒരു കാലത്ത് പദ്ധതി അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: കേരളമാകെ പ്രാർത്ഥനയോടെ തേടുമ്പോഴും തൊട്ടടുത്ത് ജീവനുവേണ്ടി പിടഞ്ഞ് കുഞ്ഞ് ചാന്ദ്നി
അതേസമയം, കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
‘വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂല നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രം ആവര്‍ത്തിച്ച് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. കേന്ദ്ര ഭരണാധികാരികള്‍ക്ക് കണ്ണൂരിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക മാനസിക സുഖമാണ്’, മുഖ്യമന്ത്രി വിമര്‍ശിച്ചു.
Post Your Comments