ധോരാജി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് പതിറ്റാണ്ടായി നർമ്മദാ അണക്കെട്ട് പദ്ധതി മുടക്കിയ ഒരു സ്ത്രീക്കൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടുവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ധോരാജിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നർമ്മദാ അണക്കെട്ടിന് എതിരായവരുടെ തോളിൽ കൈവെച്ചാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന്, വോട്ട് ചോദിക്കുമ്പോൾ കോൺഗ്രസിനോട് ചോദിക്കൂ. നർമ്മദാ അണക്കെട്ട് പണിതില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് എല്ലാവർക്കും അറിയാം,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
നവംബർ 17 ന് മഹാരാഷ്ട്രയിൽ നടന്ന ഭാരത് ജോഡോ യാത്രയിലാണ് മേധാ പട്കർ പങ്കെടുത്തത്. രാഹുൽ ഗാന്ധി മേധാ പട്കറിന്റെ തോളിൽ കൈവച്ച് പ്രവർത്തകനോട് സംസാരിക്കുന്ന ചിത്രങ്ങൾ പാർട്ടി ട്വീറ്റ് ചെയ്തിരുന്നു.
കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടും ഉള്ള വിരോധം വീണ്ടും വീണ്ടും കാണിക്കുകയാണെന്ന് യാത്രയിൽ മേധാ പട്കറുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ‘രാഹുൽ ഗാന്ധി ഗുജറാത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നു. മേധാ പട്കറിന് തന്റെ യാത്രയിൽ കേന്ദ്ര സ്ഥാനം നൽകുന്നതിലൂടെ, പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവരുടെ കൂടെ നിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി തുറന്നു പറയുകയാണ്. ഇത് ഗുജറാത്ത് സഹിക്കില്ല,’ ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി.
Post Your Comments