Latest NewsNewsIndia

അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

 

 

ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറി കാല്‍തെറ്റി താഴെ വീണ് യുവാവിന്  ഗുരുതര പരുക്ക്. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30 അടി ഉയരത്തില്‍ നിന്നാണ് താഴേക്ക് വീണത്. കാലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.  ചിക്കബെല്ലാപുരില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം അണക്കെട്ട് കാണാന്‍ എത്തിയതായിരുന്നു ഇയാള്‍. സമീപത്തുണ്ടായിരുന്നവരുടെ എതിര്‍പ്പ് അവഗണിച്ചാണ് മതില്‍ക്കെട്ടിലൂടെ മുകളിലേക്ക് കയറിയത്. യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

50 അടിയോളം ഉയരത്തിലാണ് അണക്കെട്ടിന്റെ ഭിത്തിയുള്ളത്. അണക്കെട്ടിന്റെ ഭിത്തി പകുതിയോളം കയറിയ ശേഷമാണ് കാൽ വഴുതി താഴേക്ക് പതിച്ചത്. യുവാവ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button