![](/wp-content/uploads/2022/05/hnet.com-image-2022-05-23t103307.915.jpg)
മിലാന്: ഇറ്റാലിയൻ ലീഗ് കിരീടം എസി മിലാന്. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസി മിലാൻ സീരി എയിൽ ചാമ്പ്യന്മാരാകുന്നത്. സസോളയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസി മിലാൻ പരാജയപ്പെടുത്തിയത്. സസോളയ്ക്കെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോൾ മിലാന് കിരീടം സ്വന്തമാക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്നു. എവേ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഒലിവർ ജിറൂദാണ്(17, 32) മിലാന്റെ ജയം അനായാസമാക്കിയത്. കെസിയ(36) മിലാന്റെ ഗോൾപട്ടിക പൂർത്തിയാക്കി.
38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് മിലാൻ കിരീടം വീണ്ടെടുത്തത്. സീരി എയിൽ മിലാന്റെ 19-ാം കിരീടമാണിത്. സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മിലാന് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യൻമാരായിരുന്ന ഇന്റർ എതിരില്ലാത്ത മൂന്ന് ഗോളിന് സാംപ്ഡോറിയയെ പരാജയപ്പെടുത്തി. യോക്വിം കൊറേയയുടെ ഇരട്ട ഗോൾ മികവിലാണ് ഇന്ററിന്റെ ജയം. ഇവാൻ പെരിസിച്ചാണ് ആദ്യ ഗോൾ നേടിയത്. 84 പോയിന്റുമായാണ് ഇന്റർ രണ്ടാം സ്ഥാനത്തെത്തിയത്.
Read Also:- അമിതവണ്ണവും കുടവയറും കുറയ്ക്കാൻ
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 75-ാം മിനിട്ടുവരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളാണ് സിറ്റി നേടിയത്.
Post Your Comments