Latest NewsNewsFootballSports

ഇറ്റലിയില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് കളിക്കാൻ വിലക്ക്

റോം: ഡാനിഷ് ഫുട്‌ബോളര്‍ ക്രിസ്റ്റ്യന്‍ എറിക്സണ് ഈ സീസണില്‍ ഇറ്റലിയില്‍ കളിക്കാന്‍ അനുവാദമില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബ് ഇന്റര്‍ മിലാന്‍ പ്രസ്താവനയില്‍ അറിയിച്ചു. യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ഹൃദയോപകരണം (കാര്‍ഡിയോവെര്‍ട്ടര്‍ ഡിഫൈബ്രിലേറ്റര്‍ ഡിവൈസ് (ഐസിഡി)) ഘടിപ്പിച്ചതാണ് താരത്തിന് സീരി എയില്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഉപകരണം നീക്കാതെ എറിക്സണെ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനമെന്ന് ക്ലബ് വ്യക്തമാക്കി. ഐസിഡി ഉപകരണം നീക്കം ചെയ്തില്ലെങ്കില്‍ എറിക്സണെ ഇറ്റലിയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സാങ്കേതിക സമിതി അംഗമായ ഫ്രാന്‍സെസ്‌കോ ബ്രാക്കോനാരോ പറഞ്ഞു.

Read Also:- ലാവ അഗ്നി 5ജി നവംബര്‍ 9 ന് ഇന്ത്യയില്‍ വിപണിയിൽ അവതരിപ്പിക്കും

ഇതോടെ ഇന്റര്‍ മിലാന്‍ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് ചേക്കേറാന്‍ താരം നിര്‍ബന്ധിതനായി. എന്നാല്‍ മറ്റ് ലീഗുകളില്‍ പങ്കെടുക്കാന്‍ എറിക്സണെ അതത് രാജ്യങ്ങള്‍ അനുവദിക്കുമോയെന്ന് വ്യക്തമല്ല. അതേസമയം യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ നേരിടുന്നതിനിടെയാണ് മൈതാനത്ത് വെച്ച് എറിക്സണ്‍ കുഴഞ്ഞ് വീണത്. തുടര്‍ന്ന് ലഭിച്ച വിദഗ്ധ ചികിത്സയ്‌ക്കൊടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button