മിലാൻ: ഇംഗ്ലണ്ടിൽ നിന്നും ഇറ്റലിയിലേക്ക് ചേക്കേറിയ ഒലിവിയെ ജിറൂദ് എസി മിലാനിൽ കരാർ ഒപ്പുവെച്ചു. സീരി എ ക്ലബായ മിലാനുമായി രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ ആഴ്ച ജിറൂദ് മിലാനിലെത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. താരം ചെൽസിയിൽ നിന്ന് എ സി മിലാനിൽ എത്തുന്നതോടെ ചെൽസിയ്‌ക്ക് ഒരു മില്യൺ പൗണ്ട് ട്രാൻസ്ഫർ തുകയായി ലഭിക്കും.
കൂടാതെ ചെൽസിക്ക് ബോണസായി 1 മില്യൺ പൗണ്ട് ലഭിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. കഴിഞ്ഞ വർഷം ചെൽസിയിൽ കരാർ ഒരു വർഷം കൂടി നീട്ടിയ താരം സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ തുടരാൻ ക്ലബുമായി ധാരണയിൽ എത്തിയിരുന്നു. തുടർന്നാണ് ജിറൂദിനെ സ്വന്തമാക്കാൻ എ സി മിലാൻ രംഗത്തെത്തിയത്. 2018 ലാണ് ജിറൂദ് ആഴ്സണലിൽ നിന്ന് ചെൽസിയിൽ എത്തുന്നത്. ചെൽസിയിൽ 119 മത്സരങ്ങൾ കളിച്ച താരം 39 ഗോളും ക്ലബിനായി നേടിയിട്ടുണ്ട്.
Read Also:- വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
അതേസമയം, എസി മിലാൻ വിട്ട ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി. 2026 ജൂൺ വരെയുള്ള അഞ്ച് വർഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. വമ്പൻ ക്ലബിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും ഇറ്റാലിയൻ കീപ്പർ പറഞ്ഞു.
Post Your Comments