തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ലാത്ത സർക്കാർ എങ്ങനെയാണ് കെ റെയില്‍ നടപ്പിലാക്കുക എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു, അടുത്ത മാസം ശമ്പളം കൊടുക്കാന്‍ ഇല്ലാത്ത പിണറായി വിജയന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് കേരളത്തിന് മുന്നില്‍ പരിഹാസ്യനാകുകയാണ്. ഒരു സ്ഥലത്തും കെ റെയില്‍ കല്ലിടില്ല, അതിന് യു.ഡി.എഫ് അനുവദിക്കില്ല, കല്ലിട്ടാല്‍ പിഴുതെറിയും’- അദ്ദേഹം പറഞ്ഞു.
Read Also: എല്ലാ മെഡിക്കൽ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
വര്‍ഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി. പി.സി. ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ലെന്നും പി.സി. ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും സതീശന് ആരോപിച്ചു.
Post Your Comments