തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായി അഭിനയിച്ച ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ, ഹിന്ദി മൊഴിമാറ്റിയ പതിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ, ചിത്രം യുട്യൂബിലൂടെ ഒരു കോടിയലധികം പേര്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാര്‍.
വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ… RRR ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം.1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ’
ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നു: മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
2018 ഡിസംബറിലാണ് ‘ഒടിയൻ’ തിയറ്ററുകളിലെത്തുന്നത്. മോഹൻലാൽ, മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദീഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments