KollamLatest NewsKeralaNattuvarthaNews

റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും ആണ് വീടിനുള്ളിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്

കൊല്ലം: വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും ആണ് വീടിനുള്ളിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. നന്ദകുമാറിന്റെ ഭാര്യ ആനന്ദവല്ലി മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.

Read Also : ‘കാശി, മഥുര വിഷയത്തിൽ തർക്കമൊന്നുമില്ല’: തെളിവുകൾ സ്വയം സംസാരിക്കുന്നെന്ന് ഉമാഭാരതി

കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയില്‍ ആണ് സംഭവം. നേരം പുലര്‍ന്നിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന്, അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. ആനന്ദവല്ലി അശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. നന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആനന്ദവല്ലിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button