ന്യൂഡൽഹി: കാശി, മഥുര വിഷയങ്ങളിൽ തർക്കിക്കാൻ ഒന്നുമില്ലെന്ന് മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി. കാശി വിശ്വനാഥ ക്ഷേത്രത്തിലെയും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലെയും തെളിവുകൾ അവർക്കായി സ്വയം സംസാരിക്കുന്നുണ്ടെന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ ഉമാഭാരതി വ്യക്തമാക്കി.
‘പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. കാശി നഗരം ശിവന്റെ ത്രിശൂലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ക്ഷേത്രമാകട്ടെ, വളരെ ശ്രേഷ്ഠവും. ഇവിടെ ഒരു ചോദ്യം തന്നെ ഉദിക്കുന്നില്ല’ ടൈംസ് നൗ ചാനൽ ചർച്ചയിൽ ഉമാഭാരതി പറഞ്ഞു. കാശി, മഥുര എന്നീ ക്ഷേത്രങ്ങൾ കാണുമ്പോൾ തന്നെ ഒരു വിശ്വാസിയുടെ മനസ്സിൽ വേദനയുളവാകുമെന്നും അവർ വെളിപ്പെടുത്തി.
കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദിലെ സർവ്വേയെക്കുറിച്ച് ചോദിച്ചപ്പോൾ, വിഷയം കോടതിയിലായതിനാൽ താൻ അതേപ്പറ്റി സംസാരിക്കുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. 1991 ലെ ആരാധനാലയ നിയമം, കോൺഗ്രസ് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടു വന്നതാണെന്നും, അന്നും ഇന്നും താൻ ആ നിയമത്തെ എതിർക്കുന്നുവെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു.
Post Your Comments