തൃശൂർ പൂരത്തിനിടയിൽ മുട്ടിയുരുമി നടക്കുകയും ജാക്കി വയ്ക്കുകയും ചെയ്ത കാലത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ ബോബിയെ വിമർശിച്ചു പങ്കുവച്ച പോസ്റ്റിനു താഴെ അശ്‌ളീല കമന്റുകൾ നിറയുന്നതുകൊണ്ട് പിൻവലിച്ചതായി സിൻസി അനിൽ.
തെറി വിളികൾ സഹിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് അശ്ലീലമാണ് കമന്റുകൾ എന്ന് സിൻസി സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു. എന്നാൽ, നിലപാടിൽ യാതൊരു മാറ്റമില്ലെന്നും പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീഡകൻ എന്ന് തന്നെയേ വിളിക്കൂവെന്നും സിൻസി കുറിപ്പിൽ പറയുന്നു.
read also: മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
പോസ്റ്റ് പൂർണ്ണ രൂപം,
ബോച്ചെയുടെ വീഡിയോ യ്ക്ക് ❤ റിയാക്ഷൻ ഇട്ടു അയാളുടെ അശ്ലീലം ആഘോഷിക്കാൻ മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടു ഞെട്ടി കണ്ണിന്റെ കൃഷ്ണമണി പുറത്തു വന്നു…?
ഇന്നലെ ബോച്ചെയെ പറ്റി ഇട്ട രണ്ടു പോസ്റ്റുകളും ഞാൻ delete ചെയ്തിട്ടുണ്ട്…??
മറ്റൊന്നും കൊണ്ടല്ല…തെറി വിളികൾ സഹിക്കാൻ പറ്റുന്നില്ല..??അത്രയ്ക്ക് അശ്ലീലമാണ് കമെന്റുകൾ ആയി എഴുതി വിടുന്നത്..
എനിക്ക് ഒരു കുടുംബം ഉണ്ട്.. അതിൽ പ്രായമായവരും ഉണ്ട്.. ഈ അശ്ലീലമൊക്കെ താങ്ങാനുള്ള ശേഷി അവര്ക്കില്ല…?
നിലപാടിൽ യാതൊരു മാറ്റവുമില്ല…പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീഡകൻ എന്ന് തന്നെയേ വിളിക്കൂ….??
അതിപ്പോൾ ശശി ആയാലും ശശീന്ദ്രൻ ആയാലും ദേവേന്ദ്രൻ ആയാലും..ഭർത്താവായാലും അപ്പൻ ആയാലും…അവർക്കൊപ്പമില്ല…?
പെണ്ണുങ്ങളുടെ അടി വസ്ത്രം മോഷ്ടിച്ചു കൊണ്ട് പോകുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്… ?
തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്നത് തന്നെയാണ് അന്തസ്സ് എന്ന് തന്നെ വിശ്വസിക്കുന്നു ✌️
കക്കാനും മോഷ്ടിക്കാനും ഒന്നും പോയില്ല… ഉള്ളത് ഉള്ളത് പോലെ തുറന്ന് പറഞ്ഞു… മാസ്സ് ആണ് എന്നൊക്കെ ഉള്ള കുറെ ശര്ദിലുകൾ കണ്ടു…???
ഒരു കള്ളന് ജാക്കി വയ്ക്കാൻ നടക്കുന്നവനെക്കാൾ എത്രയോ അന്തസുണ്ട് മനുഷ്യരെ…❤
അയാൾ ചെയ്ത് നല്ല കാര്യങ്ങൾ നോക്കിയാൽ മതിയെന്ന ഉപദേശം കേട്ടു…?
ചിലർക്ക് എന്ത് ചെറ്റത്തരവും മറയ്ക്കാൻ പറ്റിയ ബിസിനെസ്സ് ആണ് ചാരിറ്റി എന്നു നിങ്ങൾ ഇനി എന്നാണ് മനസിലാക്കുക നിഷ്കളങ്കരെ ?
ഇനി പറയാനുള്ളത് എന്റെ പോസ്റ്റുകളുടെ താഴെ അശ്ലീലം വാരി വിതറുന്ന മാന്യന്മാരോടാണ്…
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് അമ്മയോ പെങ്ങളോ മകളോ… അവരോട് ഒന്ന് തുറന്ന് സംസാരിക്കാൻ ഒരു പത്തു മിനിറ്റ് കണ്ടെത്തൂ…
എന്നിട്ട് അവർ പോയിട്ടുള്ള പൂരപ്പറമ്പിൽ അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ ഇതുപോലെ ഉള്ള ജാക്കി വയ്ക്കാൻ നടക്കുന്ന ഞരമ്പുകളിൽ നിന്നും ഏതേലും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ഒന്ന് ചോദിക്കൂ…
ഒരു സ്ത്രീയ്ക്ക് ഒരു അനുഭവം എങ്കിലും പറയാനുണ്ടാകും…100% ഉറപ്പ്… ✌️✌️
എന്നിട്ട് ഈ അശ്ലീലങ്ങൾക്ക് കൈയടിക്കൂ.. പ്രോത്സാഹിപ്പിക്കൂ… ❤✌️
Post Your Comments