AlappuzhaKeralaNattuvarthaLatest NewsNews

‘റിപ്പബ്ലിക്കിനെ രക്ഷിക്കുക’: സമ്മേളനവുമായി പോപ്പുലർ ഫ്രണ്ട്, കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പോലീസ്

കൊച്ചി: റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാര്‍ച്ചിനോടും അനുബന്ധിച്ച് ജില്ലയിൽ ശക്തമായ പോലീസ് സുരക്ഷ. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. വൈകിട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. ബജ്റംഗ് ദളിന്‍റെ ഇരുചക്ര വാഹനറാലി 10 മണിക്ക് ആരംഭിച്ചിരുന്നു.

Also Read:പോൽ ആപ്പ്: വീട് പൂട്ടി പോകുന്നവർ ശ്രദ്ധിക്കുക

ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പോലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതൽ കടകള്‍ അടച്ചിടണം എന്നാണ് പോലീസിന്റെ നിർദേശം.

‘റിപ്പബ്ലിക്കിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായിട്ടാണ് ശനിയാഴ്ച വൈകീട്ട് 4.30ന് ആലപ്പുഴയില്‍ വൊളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ ഒരുങ്ങുന്നത്. സമ്മേളനത്തിന്, ആദ്യം പോലീസ് അനുമതി നിഷേധിച്ചെങ്കിലും, സര്‍ക്കാര്‍ തലത്തില്‍ നിന്നുളള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്, ബജ്റംഗദളും റാലി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button