തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് കേസിൽ ഒന്നാംപ്രതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ തുടങ്ങിയ നേതാക്കളും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.
മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിനെ ആക്രമിക്കുക, ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
Read Also: 16കാരിയെ ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ക്ക് 25 വര്‍ഷം കഠിന തടവ്
Post Your Comments