തിരുവനന്തപുരം: മഴയും വെയിലും കൊള്ളാതെ കുടിയന്മാർക്ക് ഇനി കുപ്പി വാങ്ങി വീട്ടിൽ പോകാം. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ പ്രീമിയം കൗണ്ടറുകളാക്കി മാറ്റാൻ സർക്കാർ നിർദ്ദേശം. ഓഗസ്റ്റ് 1 നു മുന്‍പ് തീരുമാനം നടപ്പിലാക്കണമെന്നും, അല്ലാത്തപക്ഷം റീജിയണല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ പറയുന്നു.
Also Read:വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര
സംസ്ഥാനത്ത് ആകെമൊത്തം 163 ബീവറേജ് ഔട്ലെറ്റുകളാണ് വോക്ക് ഇന്‍ സംവിധാനം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഇവ പൂർണ്ണമായും പ്രീമിയം കൗണ്ടറുകളാക്കി മാറ്റാനാണ് തീരുമാനം. ഇതോടെ ഇഷ്ടമുള്ള മദ്യം ഉപഭോക്താക്കൾക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളാണ് രൂപപ്പെടുന്നത്.
അതേസമയം, 2000 സ്ക്വയര്‍ഫീറ്റ് ഓരോ പ്രീമിയം ഔട്ട്ലെറ്റിനും സർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകളില്‍ ഇതിനുള്ള സ്ഥലമുണ്ടെങ്കില്‍ അവിടെ തന്നെ പ്രവര്‍ത്തിക്കാമെന്നും, അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും സർക്കാർ നിർദ്ദേശിച്ചു.
Post Your Comments