ഫോണിൽ വിളിക്കുന്നവരെ അറിയാൻ ഇനി ട്രൂകോളർ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് കേന്ദ്ര ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ വരുമ്പോൾ ഉടമയുടെ പേര് ദൃശ്യമാകുന്ന സംവിധാനമാണ് ട്രൂകോളർ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനം വരുന്നതോടെ സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് ഒരുക്കുക. സ്വകാര്യ ആപ്പ് ആയ ട്രൂകോളർ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
Also Read: ‘ഒടിയന്‍’ കണ്ട് ഹിന്ദിക്കാർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുന്നു: ശ്രീകുമാര്‍ മേനോന്‍
Post Your Comments