KeralaCinemaMollywoodLatest NewsNewsEntertainment

‘ഒടിയന്‍’ കണ്ട് ഹിന്ദിക്കാർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുന്നു: ശ്രീകുമാര്‍ മേനോന്‍

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയന്റെ ഡബ്ബിംഗ് പതിപ്പ് കണ്ട് ഹിന്ദി പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്. ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷമാണ് സംവിധായകൻ പങ്കുവെച്ചത്.

‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. ആർ.ആർ.ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്’, ശ്രീകുമാർ മേനോൻ കുറിച്ചു.

വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഒടിയന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. 2018 ഡിസംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശ വാദം. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button