തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ കുറച്ചപ്പോൾ സംസ്ഥാനത്തിന് അധിക ആശ്വാസം. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാൽ, കേരളത്തിൽ പെട്രോൾ ലിറ്ററിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും. ഞായറാഴ്ച രാവിലെ മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നത്.
ഇതേത്തുടർന്ന്, തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറയും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും. രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടിയായി കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത്.
അടിമാലി മരം മുറി കേസില്‍ മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
പെട്രോൾ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ വീതം സബ്സിഡി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments