ന്യൂഡൽഹി: അടിമാലി മരം മുറി കേസില്‍ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാൻ ജോജി ജോണിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ജോജി ജോണിനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിട്ടുണ്ട്.
അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽ നിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതാണ് കേസ്.
കേസിലെ മറ്റ് രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, താരതമ്യേന ജൂനിയർ ആയ ഉദ്യോഗസ്ഥർക്ക് അനുവദിച്ചത് പോലെ സീനിയർ ആയ ഉദ്യോഗസ്ഥന് മുൻ കൂർ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Post Your Comments