തിരുവനന്തപുരം: 60 വയസ്സ് പ്രായമുള്ളയാളെ തെങ്ങിൻ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
read also: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
ശനിയാഴ്ച രാവിലെ 9 മണിക്ക്, തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടത്. ഇടതു കാൽമുട്ടിന് താഴെ കണങ്കാലിൽ പൊള്ളലേറ്റ പാടുകളുണ്ട്.
ശരീരത്തിൽ വയർ ചുറ്റിക്കിടന്നതിനാൽ ഷോക്കേറ്റാണോ മരണം സംഭവിച്ചത് എന്ന അന്വേഷണത്തിലാണ് പൊലീസ്.
Post Your Comments