Latest NewsUAENewsInternationalGulf

അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു: 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും

അജ്മാനിൽ 2023 മുതൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു

അജ്മാൻ: അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും മെയ് 16 ന് വാണിജ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിൽ നിരോധനം നടപ്പിലാക്കുന്നുണ്ട്.

Read Also: മങ്കിപോക്‌സ് വ്യാപനം: അടിയന്തര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന

ഈ വർഷം 2,19,000 പ്ലാസ്റ്റിക് ബാഗുകൾ കുറയ്ക്കാൻ സാധിച്ചുവെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ ഹൊസാനി അറിയിച്ചു. പ്ലാസ്റ്റിക് ബാഗുകളുടെ അപകടങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്യാംപെയിൻ നടത്തും. പ്ലാസ്റ്റിക്കിന് പകരം മറ്റ് ബദലുകൾ ഉപയോഗിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഒരു പരിഹാരവുമില്ല: എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി- മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button