മുംബൈ: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുന്നത്.
ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് തോൽക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താൻ. 13 കളിയിൽ 10ലും ജയിച്ച് മുന്നിലുള്ള ഗുജറാത്തിനെ മറികടക്കുക ബാംഗ്ലൂരിന് എളുപ്പമാവില്ല. മികച്ച ഫോമിലുള്ള നായകൻ ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, രജത് പട്ടിദാർ, ദിനേശ് കാർത്തിക് എന്നിവർ ഇന്ന് തിളങ്ങിയാൽ ബാംഗ്ലൂരിന് മികച്ച സ്കോറിലെത്താൻ സാധിക്കും.
Read Also:- ജിഞ്ചര്‍ ടീയുടെ ആരോഗ്യ ഗുണങ്ങൾ!
ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ വേഗക്കുറവ് ടീമിന് തലവേദനയാണ്. ബൗളിംഗ് നിരയിൽ ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്‍വുഡിന്‍റെ പ്രകടനം ഇന്ന് നിർണായകമാകും. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ 4 ഓവറിൽ ഓസീസ് താരം വിട്ടുകൊടുത്തത് 64 റൺസാണ്. എന്നാൽ, പ്ലേ ഓഫിലെത്തിയ ഗുജറാത്ത് അവസരം കിട്ടാത്തവരെ പരീക്ഷിക്കാനും മാനേജ്മെന്‍റ് തയ്യാറായേക്കും.
Leave a Comment