സോഷ്യൽ മീഡിയയിൽ എന്തിനും ഏതിനും പ്രതികരിക്കുന്നവരാണ് ഏറെയും. എന്നാൽ ചിലർ ശല്യക്കാരും. അത്തരത്തിൽ ഇൻബോക്സിൽ വന്ന് നിത്യേന ഹായ് പറഞ്ഞ് വെറുപ്പിക്കുന്ന, ഗുഡ്മോണിങ്– ഗുഡ്നൈറ്റ് സന്ദേശങ്ങൾ പായിക്കുന്ന ശല്യക്കാരെക്കുറിച്ച് തുറന്നെഴുതുകയാണ് ട്രാൻസ്ജെൻഡറും മോഡലുമായ ഗൗരി സാവിത്രി. ഫെയ്സ്ബുക്കിലൂടെയാണ് സൈബർ അങ്ങളമാരെയും ശല്യക്കാരെയും ഗൗരി തുറന്നു കാട്ടുന്നത്.
ഗൗരിയുടെ പോസ്റ്റ്
മുഖപുസ്തകത്തിൽ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത്:- ഇൻബോക്സിൽ വന്ന് ഹായ് ഹൂയ് പറയാത്ത അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം സംവദിക്കുന്ന ചിലർ.
പിന്നെ നിശബ്ദമായി നമ്മുടെ പോസ്റ്റുകൾ, എഴുത്തുകൾ ഒക്കെ ശ്രദ്ധിക്കുന്ന ചിലർ.
പിന്നെ വർഷത്തിൽ ഒരിക്കൽ മാത്രം എനിക്ക് മെസ്സേജ് അയക്കുന്ന ചിലരുണ്ട്., ജന്മദിനാശംസ പറയാൻ വേണ്ടി മാത്രം.
read also:ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്ബോ നീ മാത്രം അങ്ങനെ അവിടെ നയന്‍താരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ!
ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ളത്:- ദിവസവും ഗുഡ് മോർണിംഗും ഫുഡ് കഴിച്ചോ, എവിടെയാ, എന്ത് ചെയ്യാ എന്നൊക്കെ ചോദിച്ച് നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന ചിലർ… പിന്നെ അടുത്ത വിഭാഗം ഫ്രണ്ട്സ് ആയിട്ട് 5 വർഷം ആയിട്ടുണ്ടെങ്കിലും നമ്മുടെ ഒരു പോസ്റ്റുകളും ശ്രദ്ധിക്കാതെയിരുന്നിട്ട് പ്ലീസ് സബ്സ്ക്രൈബ് മൈ യുട്യൂബ് ചാനൽ പ്ലീസ് ലൈക്ക് ആൻഡ് ഷെയർ എന്നൊക്കെപ്പറഞ്ഞ് വരുന്ന ചിലർ: വാളെടുത്തവരൊക്കെ വെളിച്ചപ്പാടാകുന്നത് പോലുള്ള ഒരു പ്രതിഭാസം പോലെ തോന്നും ലോക്ഡൗൺ അല്ലേ എന്നാൽപ്പിന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കളയാം എന്ന ചിന്താഗതി. വെറുതെയിരിക്കുന്നവർക്ക് സമയം കൊല്ലാനുള്ള ഒരു ഉപാധിയാണോ ചാനൽ തുടങ്ങുന്നത്??!
പിന്നെ ചിലരുണ്ട്:- നിങ്ങൾ ആ വിഷയത്തിൽ പ്രതികരിക്കാത്തതെന്താ ഈ വിഷയത്തിൽ ഇടപെടാത്തതെന്താ എന്നും ചോദിച്ച് ഇൻബോക്സ് നിറയ്ക്കും. ഫേസ്ബുക്ക് എനിക്ക് സാമൂഹ്യ പരിഷ്ക്കരണത്തിനുള്ള വേദിയല്ല., എല്ലാത്തിലും പ്രതികരിച്ച് സമൂഹത്തെ ഒന്നാകെ ഉദ്ധരിച്ച് കളയാമെന്ന അതിമോഹവും എനിക്കില്ല. എനിക്ക് സുവ്യക്തമായി അറിയാത്ത ഒരു കാര്യവും ഞാൻ ഷെയർ ചെയ്യാനോ, മറ്റുള്ളവർക്ക് ശുപാർശ ചെയ്യാനോ നിൽക്കാറില്ല. ഏത് വിഷയത്തിൽ പ്രതികരിക്കണം ഏതിൽ പ്രതികരിക്കണ്ട എന്നൊക്കെ എനിക്ക് നന്നായിട്ടറിയാം., ഞാൻ അഭിപ്രായം പറയുന്ന കാര്യങ്ങളിൽ എനിക്ക് നല്ല ബോധ്യവും നേരിട്ടോ വിശ്വസനീയമായ ഇടങ്ങളിൽ നിന്നുള്ള ഉറപ്പോ ഉണ്ടായിരിക്കും. അറിയാത്ത വിഷയങ്ങളിൽ ഞാൻ തലയിടാറോ അഭിപ്രായം പറയാനോ ശ്രമിക്കാറില്ല. അയ്യായിരത്തോളം വരുന്ന സുഹൃത്തുക്കളിൽ എനിക്ക് നേരിട്ടറിയാവുന്നവർ ഒരു അൻപത് പേരിൽ താഴെയേ ഉണ്ടാകൂ. അര ലക്ഷത്തോളം വരുന്ന ഫോളോവേഴ്സിൽ അഞ്ച് പേരെപ്പോലും എനിക്ക് വ്യക്തമായി അറിയില്ല. എൻ്റെ വ്യക്തിജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന നാലോ അഞ്ചോ സുഹൃത്തുക്കളെ എനിക്ക് ഇവിടുന്നു തന്നെ കിട്ടിയതാണെന്ന സത്യം മറന്നു കൊണ്ടല്ല ഞാൻ സംസാരിക്കുന്നത്.
അവസാനമായി മറ്റൊരു കാര്യം: നേരിൽ പരിചയമില്ലാത്തവർക്ക് വാട്സാപ്പ് ഷെയർ ചെയ്യില്ല. ഞാൻ വാട്സാപ്പിൽ അത്ര സജീവമൊന്നുമല്ല., എന്നാലും എൻ്റെ ഏറ്റവും അടുത്ത എനിക്ക് നേരിൽ അറിയാവുന്ന ഒരു അൻപത് പേരോളം മാത്രം ഉണ്ടാകും. എൻ്റെ ഫോൺ കോണ്ടാക്റ്റ്സിൽ 60 നമ്പറുകൾ തികച്ചില്ല…. കോണ്ടാക്റ്റ് ലിസ്റ്റും വാട്സാപ്പും ഒരുപാട് പേരെക്കൊണ്ട് നിറയ്ക്കാൻ ഒട്ടും താല്പര്യമില്ല. എൻ്റെ ക്വാളിറ്റി ടൈം ഷെയർ ചെയ്യുന്നത് അത് ഡിസർവ് ചെയ്യുന്ന ആൾക്കാരോടൊത്തായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്. തല്ക്കാലം ഇത്രേയുള്ളൂ. മനുഷ്യർ നാനാവിധമല്ലേ., എന്തായാലും ഞാൻ ഇങ്ങനെയൊക്കെയാണ്.?
Post Your Comments