Latest NewsKerala

കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട സംഭവം; ഒരാള്‍ പോലിസ് പിടിയില്‍

കോഴിക്കോട്:കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ പൊലിസിന്റെ പിടിയില്‍.കോഴിക്കോട് നേരത്തെ പിടിച്ച് പറി കേസ്സില്‍ പ്രതിയായ സാമ്പിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് മാങ്കാവ് സ്വദേശിയെ നടക്കാവ് പൊലീസ് തമിഴ്നാട്ടില്‍ നിന്നുമാണ് പിടികൂടിയത്.ശാലുവിന്റെ മരണ വിവരം മാധ്യമങ്ങളുടെ അറിഞ്ഞ യുവാവ് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പഴനിയില്‍വെച്ചാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. എന്നാല്‍ നിലവില്‍ സാമ്പിര്‍ കുറ്റക്കാരനല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മരണം നടന്ന ആദ്യ ദിവസം തന്നെ ജില്ലയിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് പുറകവശത്തെ യുകെഎസ് റോഡില്‍ ഏപ്രില്‍ ഒന്നിനാണ് ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button