KeralaLatest NewsNews

14കാരനു നേരെ പ്രകൃതി വിരുദ്ധ പീഡനം: പള്ളി ഇമാമിനെതിരെ പോക്‌സോ കേസ്

20 വര്‍ഷമായി പള്ളിയുടെ അധികാര സ്ഥാനത്തുള്ള ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

തൃശൂര്‍: മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പള്ളി ഇമാമിനെതിരെ പോക്‌സോ കേസ്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും മദ്രസ്സ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മെയ് 2 നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

read also: മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ

20 വര്‍ഷമായി പള്ളിയുടെ അധികാര സ്ഥാനത്തുള്ള ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. മറ്റു കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞിരുന്നില്ല. അതിക്രമം അറിഞ്ഞിട്ടും കുട്ടിയെ സഹായിക്കാന്‍ പള്ളിക്കമ്മിറ്റി തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

പീഡന വിവരം പൊലീസിനെ അറിയിക്കാതിരുന്ന പള്ളി കമ്മിറ്റിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികള്‍ ചേര്‍ന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button