
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഉമ്മ ചോദിക്കുകയും പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് 22 വര്‍ഷവും മൂന്ന് മാസവും കഠിനതടവും വിധിച്ച് കോടതി. 90,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യില്‍ ഷെക്കീര്‍ (33)നെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും സ്‌കൂള്‍ വിട്ടു വരുമ്പോള്‍ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ വരികയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരന്‍ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാള്‍ അതിജീവിതയുടെ വീട്ടില്‍ രാത്രി വന്ന് അതിക്രമം കാട്ടിയെന്നുമാണ് കേസ്. വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
Post Your Comments