KeralaLatest News

സർക്കാരിന് വേണ്ടി നിർമ്മിച്ചത് ആയിരക്കണക്കിന് കുറ്റികൾ: ഏറ്റെടുത്തില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് കമ്പനി ഉടമ

കണ്ണൂർ: കെ റെയിൽ സർവേ ഇനി ജിപിഎസ് സംവിധാനത്തിലൂടെ ആകുന്നതോട് കൂടി വെട്ടിലായത് സർവേക്കല്ലുണ്ടാക്കിയ കമ്പനി. സർവേയ്ക്കായി തയാറാക്കിയ സർവേക്കല്ലുകൾ പാഴാകുമോയെന്നാണ് കമ്പനിയുടെ ആശങ്ക. കല്ലിടൽ പൂർണ്ണമായി നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി പറയുമ്പോഴും നേരത്തേ ഓർഡർ ചെയ്ത അത്രയും കല്ലുകൾ  ഇനി ആവശ്യമായി വരുമോയെന്നാണ് സർവേക്കല്ലുകളുടെ നിർമ്മാണ കരാർ ഏറ്റെടുത്തവരുടെ ആശങ്ക.

കുറ്റി ഒന്നിന് ചെലവ് 500 രൂപയാണ്. കുറ്റി നിർമ്മിക്കുന്നത് ഇരുമ്പ് അച്ചിലാണ്. ഒരു ഇരുമ്പ് അച്ച് നിർമ്മിക്കാൻ 3000 രൂപയാണ് ചെലവ്. 110 അച്ചുകളും നിർമ്മിച്ചിരുന്നു. സർവേ ഇനി ജിപിഎസ് സംവിധാനം വഴിയാണെന്ന് പ്രഖ്യാപിച്ചത് അറിഞ്ഞ ഉടനെ തന്നെ, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഉടമ പറയുന്നു.

കണ്ണൂർ, കാസർഗോഡ് , കോഴിക്കോട് ജില്ലകളിലെ സർവേയ്ക്ക് കല്ല് നിർമ്മിക്കുന്നതിന് വേണ്ടി കെ.റെയിൽ ഉദ്യോഗസ്ഥർ കരാർ നൽകിയത് കണ്ണൂർ വട്ടപൊയിലിലെ കോൺക്രീറ്റ് ഉൽപന്ന നിർമ്മാണ കമ്പനിക്കാണ്. ഇവരുടെ പക്കൽ 6000 കുറ്റികൾ ബാക്കിയുണ്ട്. 2019 ലാണ് കരാർ ലഭിച്ചത്. 7500 കുറ്റികൾ നിർമ്മിച്ചു. ഇതിൽ 1500 കല്ലുകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയി. ബാക്കി ഏറ്റെടുത്തില്ലെങ്കിൽ 30 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടാകുകയെന്ന് കമ്പനി ഉടമ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button