Latest NewsNewsIndia

മദ്യവില്‍പ്പന ശാലയ്ക്ക് നേരെ ഭീകരാക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

മദ്യം വാങ്ങാന്‍ എത്തിയ ആള്‍ കടയ്ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മദ്യവില്‍പ്പന ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ ദേവന്‍ ഭാഗിലാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പുതുതായി ആരംഭിച്ച വൈന്‍ ഷോപ്പിന് നേരെ ആക്രമണം നടന്നത്.

Read Also: ‘ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല’: കെ സുധാകരനെതിരെ എഎ റഹീം

മദ്യം വാങ്ങാന്‍ എന്ന പേരില്‍ എത്തിയ ആള്‍ കടയ്ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി. ആക്രമണത്തിന് പിന്നാലെ, പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

അതേസമയം, ഭീകരരുടെ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തില്‍ സുരക്ഷാ സേന അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ തീവ്രവാദമുക്തമാക്കണം. അതിനായി സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പോലീസും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചു. സമൃദ്ധവും സമാധാനപരവുമായ ജമ്മു കശ്മീര്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button