
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. ആരോഗ്യ പരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എട്ടു ദിവസങ്ങൾക്ക് മുൻപാണ് രാജാവിനെ പരിശോധനയ്ക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുറച്ചു സമയം ആശുപത്രിയിൽ വിശ്രമിക്കാൻ മെഡിക്കൽ സംഘം രാജാവിനു നിർദ്ദേശം നൽകിയിരുന്നു. ഏതാനും ദിവസം രാജാവ് ആശുപത്രിയിൽ തുടരുമെന്ന് റോയൽ കോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments