ThrissurKeralaLatest NewsIndia

പൂര നഗരിയിൽ താടിയും ഒക്കെ വെച്ച് വേഷം മാറി ബോചെ: കയ്യോടെ പൊക്കി ആരാധകർ

തൃശൂർ: ചട്ടയും മുണ്ടുമിട്ട് വേഷത്തിലെ വ്യത്യസ്തത കൊണ്ട് കാഴ്ച്ചക്കാരെ ആകർഷിക്കുന്ന വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. അതുപോലെ തന്നെ അദ്ദേഹത്തിനും ആരാധകർ ഏറെയാണ്. ആരാധകർക്കിടയിൽ ബോചെ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ തികച്ചും അപ്രതീക്ഷതമായ വേഷത്തിൽ പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോയാണ് വൈറലായത്.

ഷർട്ടും നീല ജീൻസും കറുത്ത ഷൂസും അണിഞ്ഞാണ് പൂര നഗരിയില് ബോബി എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടിയാണ് ബോബി രൂപം മാറ്റിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ഈ ലുക്കിൽ പൂരപ്പറമ്പിലും പ്രദർശനശാലയിലും കാഴ്ചകൾ കണ്ടു നടക്കുന്ന ബോബിയുടെ വീഡിയോ വൈറലാണ്. കാഴ്ചയിൽ ഒരു ഫ്രീക്കൻ യുവാവാണ് ഇതെന്നെ തോന്നുകയുള്ളൂ.

എന്നാൽ, ഒരു വിരുതൻ ഇദ്ദേഹത്തെ കണ്ടെത്തി. പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും വീഡിയോയിലുണ്ട്. ഒരാൾ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിക്കുന്നുണ്ട്. ‘താടി കണ്ടാൽ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് ‘നിങ്ങളൊരു സംഭവമാണെന്ന്’ ബോബി പറയുന്നതും കേൾക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button