Latest NewsUAEKeralaInternationalGulf

ഗർഭിണികളുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ഗർഭിണികളായി 36 ആഴ്ച്ചയ്ക്ക് മുകളിലുള്ളവർക്ക് വിമാനയാത്ര അനുവദനീയമല്ല

ദുബായ്: ഗർഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 2022 മെയ് 15-നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്.

Read Also: സർക്കാർ ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കി, പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം: കെ സുരേന്ദ്രൻ

ഗർഭിണികൾക്ക് 27 ആഴ്ചകൾ വരെ വിമാനയാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ല. 28 മുതൽ 35 ആഴ്ച വരെ ആയവർ യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന, 3 ദിവസത്തിനകം നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. യാത്ര ചെയ്യാൻ തക്ക ആരോഗ്യമുണ്ടെന്നും ഗർഭം ഏത് സ്റ്റേജിലാണെന്നതും ഈ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം.

അതേസമയം, ഗർഭിണികളായി 36 ആഴ്ച്ചയ്ക്ക് മുകളിലുള്ളവർക്ക് വിമാനയാത്ര അനുവദനീയമല്ല.

Read Also: കുന്നംകുളം മാപ്പുണ്ടോയെന്ന പോസ്റ്റ് മുക്കി ശ്രീനിജിന്‍: തൃക്കാക്കരയുടെ മാപ്പു തരാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button