കൊല്‍ക്കത്ത: ടിഫിന്‍ ബോംബ് പൊട്ടിത്തെറിച്ച് 17-കാരന്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയിലാണ് സംഭവം. അപകടത്തില്‍, കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലാണ് ടിഫിന്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.
Read Also: ശ്രീനിവാസൻ വധക്കേസ്: ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തു
പഴന്തുണികള്‍ ശേഖരിക്കുന്ന തൊഴിലാണ് മുത്തച്ഛനുള്ളത്. ഇതിനിടെയാണ് രഹാര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഇയാള്‍ക്ക് ടിഫിന്‍ ബോക്സ് ലഭിച്ചത്. 17-കാരനായ ഷേഖ് സാഹിലിന്, മുത്തച്ഛന്‍ അബ്ദുള്‍ ഹമീദ് ഈ ടിഫിന്‍ ബോക്സ് നല്‍കുകയും ചെയ്തു. എന്നാല്‍, കയ്യിലിരിക്കുന്നത് ബോംബാണെന്ന് അറിയാതെ കൊച്ചുമകന്‍ ടിഫിന്‍ ബോക്‌സ് തുറക്കുകയും പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ അബ്ദുള്‍ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലേക്ക് കൊണ്ടുവന്നായിരുന്നു സഹിലിന് ബോക്സ് നല്‍കിയത്. തുറന്ന് നോക്കാന്‍ ആവശ്യപ്പെട്ടത് മുത്തച്ഛനായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സംഭവത്തില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Post Your Comments