Latest NewsIndiaNews

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മണിക് സാഹ ത്രിപുര മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: ത്രിപുര ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലവ് ദേബ് രാജിവെച്ചതിന് പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയുടെ കടന്നുവരവ്. ദേശീയ നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് ബിപ്ലവ് ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതൃമാറ്റം നടപ്പാക്കി മുഖം മിനുക്കാൻ ശ്രമിക്കുന്നത്.

Also Read:ടൈപ്പ് സി: പുതിയ പരീക്ഷണത്തിനൊരുങ്ങി ആപ്പിൾ

ദന്ത ഡോക്ടറായിരുന്ന മണിക് സാഹ 2016 ലാണ് ബി.ജെ.പിയിൽ ചേർന്നത്. 2016 ൽ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ഏറെ ചർച്ചയായിരുന്നു. 2020ല്‍ ബി.ജെ.പി ത്രിപുര അധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എം.പി സ്ഥാനവും വഹിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയില്‍ നിന്നുള്ള ആദ്യ ബി.ജെ.പി രാജ്യസഭ അംഗമാണ് മണിക് സാഹ.

അതേസമയം, ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബിപ്ലവ് ദേബ് ഗവർണ്ണർ എസ്.എൻ ആര്യയെ കണ്ട് രാജി അറിയിച്ചത്. പദവിയല്ല പാർട്ടിയാണ് വലുതെന്ന് ദേബ് പ്രതികരിച്ചു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വലിയ അട്ടിമറികളിലൊന്നാണ് 2018 ല്‍ ബി.ജെ.പി ത്രിപുരയിൽ നടപ്പാക്കിയത്. സംസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി താമര വിരിയിക്കാനുള്ള നീക്കത്തിൽ മുന്നിലുണ്ടായിരുന്നത് ബിപ്ലവ് ദേബ് ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button