അഗര്‍ത്തല: രാജ്യത്തെ മാലിന്യ മുക്തമാക്കാനായി ഓരോ ഗ്രാമങ്ങളിലും ഡസ്റ്റ് ബിന്‍ നിര്‍മ്മിക്കുന്നതിനായി തന്റെ ആറ് മാസത്തെ ശമ്പളം സംഭാവന ചെയ്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ഗ്രാമങ്ങളിലെ ഓരോ ഇടങ്ങളിലും ഡസ്റ്റ് ബിന്‍ സ്ഥാപിക്കുന്നതിലൂടെ ശുചിത്വത്തെ കുറിച്ച് ഓരോരുത്തരും ബോധവാന്മാരാകും. അതിലൂടെ ഓരോ വ്യക്തിയിലും ശുചിത്വ ശീലം വളര്‍ത്തിയെടുക്കാന്‍ കഴിയും.
സെപ്തംബര്‍ 14 മുതലാണ് ബിജെപി സേവാ സപ്താഹ് സംഘടിപ്പിച്ചിരിക്കുന്നത്.മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയായ സേവാ സപ്താഹിന്റെ ഭാഗമായി 1100 പഞ്ചായത്തുകളിലും വില്ലേജുകളിലും ഡസ്റ്റ് ബിന്‍ സ്ഥാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 17 സേവാ സപ്താഹ് ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍, വൃക്ഷത്തെ നടല്‍, ജല സംരക്ഷണം, ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ്, രക്തദാന ക്യാമ്പുകള്‍ എന്നിങ്ങനെ നിരവധി പരിപാടികളും സേവാ സപ്താഹിന്റെ ഭാഗമായി സംഘടിപ്പിക്കും.
Post Your Comments