
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ, ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി കീഴായൂർ സ്വദേശി നാസറാണ് അറസ്റ്റിലായത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
പ്രതിക്ക് കൊലപാതകത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്നും ഇയാൾക്ക്, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ പട്ടാമ്പിയിൽ നിന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ ബന്ധുവിന്റെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ പൊലീസ് കണ്ടെത്തിയത്.
Post Your Comments