മുംബൈ: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകും പഞ്ചാബിന്റെ ശ്രമം. അതേസമയം, പ്ലേ ഓഫിന് തൊട്ടരികെയാണ് ബാംഗ്ലൂർ. രണ്ട് കളിയും ജയിച്ചാൽ അവസാന നാലിൽ ബാംഗ്ലൂരിന് സ്ഥാനമുറപ്പിക്കാം. ഇന്ന് പഞ്ചാബിനോട് തോറ്റാൽ പതിവുപോലെ ശേഷിക്കുന്ന മത്സരങ്ങളിലെ കണക്കുകൾ നോക്കേണ്ടിവരും.
സീസണിൽ ബാംഗ്ലൂരിന് 12 കളിയിൽ 14 പോയിന്റും പഞ്ചാബിന് 11 കളിയിൽ 10 പോയിന്റുമാണുള്ളത്. സീസണിലെ നേർക്കുനേർ പോരിൽ 200ന് മുകളിൽ സ്കോർ നേടിയിട്ടും ആർസിബിയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് പഞ്ചാബിന്. ബാറ്റിംഗ് തന്നെയാണ് ഇരുടീമിനും കരുത്ത്. സീസണിലെ മൂന്നാം ഗോൾഡൻ ഡക്കിൽ വീണ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്‍റെ തലവേദന.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മറുവശത്ത് പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ, രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
Post Your Comments