കോന്നി: കെഎസ്ടിപി റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കുഴിയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്. കോന്നി ഐരവൺ കരോട്ട് മേലേതിൽ മറിയാമ്മയ്ക്കാണ് (65) പരിക്കേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം. കടയുടെ മുന്‍ഭാഗം വൃത്തിയാക്കി കൊണ്ടിരുന്ന ഇവർ കാൽതെന്നി കുഴിയില്‍ വീഴുകയായിരുന്നു. കാലിന് എട്ട് തുന്നലുകൾ ഉണ്ട്.
Read Also : നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ കസ്റ്റഡിയിൽ
അതേസമയം, അപകടം നിറഞ്ഞ അവസ്ഥയിലുള്ള ഓട സ്ലാബ് ഇട്ട് സുരക്ഷിതമാക്കാത്ത കരാറുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
Post Your Comments