KeralaLatest NewsIndia

നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ കസ്റ്റഡിയിൽ

വിശദമായ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിലമ്പൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ നിന്നും ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്തത്.

വിശദമായ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം താന്‍ മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് ഭാര്യയുടെ മൊഴി. വൈദ്യനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിച്ചിരുന്നത് കണ്ടിരുന്നതായും ഇവര്‍ പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍, ഭാര്യയേയും പൊലീസ് പ്രതി ചേര്‍ത്തേക്കും.

അതേസമയം, ഷൈബിന്റെ ബിസിനസ് പങ്കാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിലും പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മുക്കം സ്വദേശിയും, എറണാകുളം സ്വദേശിനിയും വിദേശത്ത് വെച്ച് മരിച്ച സംഭവങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതിനായി പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button