
ദുബായ്: ഈജിപ്തിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഭീകര പ്രവർത്തനത്തെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും രാജ്യം നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: മകന്‍റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവം : പിതാവ് അറസ്റ്റിൽ
ഭീകരരെ നേരിടുന്നതിലും രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികളും സ്വീകരിക്കുന്നതിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഈജിപ്ഷ്യൻ ജനതയുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments